നൈട്രജന്റെ പേര് മാറ്റി ഓക്‌സിജന്‍ എന്നാക്കാന്‍ ഞങ്ങളങ്ങ് തീരുമാനിച്ചു; യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന യോഗിയുടെ വാദത്തിന് ഭൂഷന്റെ മറുപടി

Update: 2021-05-04 06:01 GMT

 ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.സംസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ നൂറുകണക്കിന് കൊവിഡ് രോഗികൾ മരിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് യോഗിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. നൈട്രജന്റെ പേര് മാറ്റി ഓക്‌സിജന്‍ എന്നാക്കാം എന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.

"യുപിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു. എന്നാല്‍ നൈട്രജന്റെ പേര് മാറ്റി ഓക്‌സിജന്‍ എന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു," ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. ഓക്‌സിജന്‍ കിട്ടാതെ നിരവധി രോഗികൾ യു.പിയിലെ ആശുപത്രികളിലും തെരുവിലും മരിച്ചു വീണു. യുപിയിൽ നിന്നുള്ള യഥാർത്ഥ വാർത്തകൾ പുറത്തു വരുന്നില്ലെന്നും ചിലർ റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ക്ഷാമം ഉണ്ടെന്ന് പറയുന്നവർക്കെതിരെ കേസെടുമെന്ന് യോഗി ഭീഷണി മുഴക്കിയിരുന്നു. 

Similar News