കോഴിക്കോട് കലക്ടേററ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടി ചത്ത നിലയില്‍; ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം
കോഴിക്കോട്: കലക്ടേററ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടി ചത്ത നിലയില്‍. ജഡത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ജീവനക്കാര്‍ ഉപയോഗിച്ചത് ഈ ടാങ്കിലെ വെള്ളമാണ്. ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ടാങ്കില്‍ കയറി പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയുടെ ജഡം കണ്ടത്. ഉടന്‍ തന്നെ വിവരം എഡിഎമ്മിനെ അറിയിച്ചു. തുടര്‍ന്നാണ് ടാങ്ക് വൃത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
ജീവനക്കാര്‍ തന്നെയാണ് മരപ്പട്ടിയെ എടുത്തുമാറ്റിയത്. 30,000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കായതിനാലാണ് ദുര്‍ഗന്ധം വമിക്കാന്‍ ദിവസങ്ങള്‍ എടുത്തത്.