യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷായ്‌ക്കെതിരേ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. െ്രെകംബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയിലാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. നാളെ കേസ് രജിസ്റ്റര്‍ ചെയ്യും.

Update: 2019-06-10 17:06 GMT

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ (യുഎന്‍എ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജാസ്മിന്‍ ഷായ്‌ക്കെതിരേ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ജാസ്മിന്‍ ഷാ മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്. െ്രെകംബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയിലാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. നാളെ കേസ് രജിസ്റ്റര്‍ ചെയ്യും.

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് മൂന്നരക്കോടിയോളം രൂപ സംഘടനയുടെ ദേശീയ പ്രസിഡന്റ് ആയ ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നാണ് ആരോപണം. നഴ്‌സുമാരുടെ ലെവി പിരിച്ചത് അടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പല സമയങ്ങളിലായി മൂന്ന് അക്കൗണ്ടുകളില്‍ നിന്നായാണ് പണം പിന്‍വലിച്ചത്.

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ പിന്‍വലിക്കുകയും 20 ലക്ഷം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആവശ്യം വ്യക്തമല്ല. കണക്ക് വ്യക്തമാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും നേതൃത്വം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നാണ് സിബി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Similar News