75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത്: മുന്‍ എംപി ലാല്‍ മണി പ്രസാദ്

Update: 2025-01-26 14:32 GMT

കോട്ടയം: ജാതി വ്യവസ്ഥിതിയെ താങ്ങി നിറുത്തുന്നവര്‍ തന്നെയാണ് 75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാഷട്രീയ അധികാരത്തെ നിയന്ത്രിക്കുന്നവരെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ എംപി ലാല്‍ മണി പ്രസാദ് പറഞ്ഞു.

ഭരണഘടനയും വര്‍ണഘടനയും തമ്മിലാണ് ഈ രാജ്യത്തെ യുദ്ധം. ഒരു രാഷ്ട്രീയസംവിധാനമാണ് വര്‍ണ്ണഘടന. ചില വിഭാഗങ്ങള്‍ക്ക് അധികാരങ്ങളും അവകാശങ്ങളും എടുക്കുകയും കൊടുക്കുയും ചെയ്യുന്ന വ്യവസ്ഥ. ജാതി - മത ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശം കൊടുക്കുന്നതാണ് ഭരണഘടന . ഇവയ്ക്ക് രണ്ടിനും യോജിച്ചുപോകാനാവില്ലെന്നും ഡോക്ടര്‍ അംബേദ്ക്കര്‍ പറഞ്ഞ ഈക്വല്‍ സിറ്റിസണ്‍ഷിപ്പ് യാഥാര്‍ത്ഥ്യവല്‍ക്കരിക്കാനുള്ള ശ്രമം ഉയര്‍ന്നു വരേണ്ടതെന്നും മുന്‍ നാഷണല്‍ ജുഡീഷ്യല്‍ ആക്കാദമി ഡയറക്ടര്‍ പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ പറഞ്ഞു.

പ്രോഗ്രാം കണ്‍വീനര്‍ ജിനമിത്ര സ്വാഗതം പറഞ്ഞു ' സംവിധാന്‍ സുരക്ഷാ ആന്ദോളന്‍ കേരള കണ്‍വീനര്‍ തുളസിധരന്‍ അധ്യക്ഷത വഹിച്ചു. വി ആര്‍ ജോഷി ( പിന്നോക്ക വികസന വകുപ്പ് മുന്‍ ഡയറക്ടര്‍), മുഖ്യ ഇമാം സേട്ട് ജുമാ മസ്ജിദ് കോട്ടയം, മുഹമ്മദ് സാദിഖ് മൗലവി അന്‍വാസിമി, വി ആര്‍ അനൂപ്, എസ്ഡിപിഐ സ്റ്റേറ്റ് ജനറന്‍ സെക്രട്ടറി റോയ് അറക്കല്‍, സി എസ് ഡി എസ് സംസ്ഥാന ട്രഷറര്‍ പ്രവീണ്‍ വി ജയിംസ്, അഡ്വ:പി.ഒ ജോണ്‍ (എല്‍ഡിഎല്‍എഫ്), ബഹുജന്‍ യൂത്ത്മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്, അഡ്വ: അജ്ഞു മാത്യു, ഏകലവ്യന്‍ ബോധി (അംബേദ്ക്കറൈറ്റ് ) ബാലന്‍ നടുവണ്ണൂര്‍ (അംബേദ്ക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം), മുഹമ്മദ് സിയാദ് കോട്ടയം സംസാരിച്ചു.




Tags: