പി ശശിക്കെതിരെ അന്വേഷണം ; വിജിലന്‍സ് കോടതിയില്‍ ഹരജി

Update: 2024-09-26 12:57 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.

നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹരജിക്കാരന്‍. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി.

പി ശശി സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളില്‍നിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് പി ശശിയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.




Tags: