റഷ്യയുമായി ബന്ധമുണ്ടാക്കാന്‍ ജെഫ്രി എപ്‌സ്റ്റൈന്‍ ഇസ്രായേലിനെ സഹായിച്ചെന്ന് റിപോര്‍ട്ട്
വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ജൂതനുമായ ജെഫ്രി എപ്‌സ്റ്റൈന്‍ ഇസ്രായേലിന് നിര്‍ണായകമായ സഹായം നല്‍കിയെന്ന് റിപോര്‍ട്ട്. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് റഷ്യയുമായി ബന്ധമുണ്ടാക്കാന്‍ ഇസ്രായേല്‍ ആഗ്രഹിച്ചിരുന്നു. തുടര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രിയായിരുന്ന യഹൂദ് ബരാക് ജെഫ്രി എപ്‌സ്റ്റൈനെ ബന്ധപ്പെട്ടു. സിറിയന്‍ പ്രസിഡന്റായ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് മാറ്റണമെന്നായിരുന്നു യഹൂദ് ബരാകിന്റെ ആവശ്യം. ബരാക് റഷ്യയില്‍ പോയി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നേരില്‍ കാണണമെന്നാണ് എപ്‌സ്റ്റൈന്‍ നിര്‍ദേശിച്ചത്. റഷ്യയുമായി ബന്ധപ്പെട്ട് യഹൂദ് ബരാക് എഴുതിയ 'എല്ലാ താക്കോലും റഷ്യയിലാണ്' എന്ന ലേഖനവും എപ്‌സ്റ്റൈന്‍ എഡിറ്റ് ചെയ്തുനല്‍കി. 2013-15 കാലത്ത് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവറോവിനെ കാണാനും എപ്‌സ്റ്റൈന്‍ സഹായം ചെയ്തുനല്‍കിയെന്ന് റിപോര്‍ട്ട് പറയുന്നു.
നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും പ്രമുഖര്‍ക്കായി കടത്തുകയും ചെയ്ത എപ്‌സ്റ്റൈന്‍ 2019ല്‍ ജയിലില്‍ കഴിയുമ്പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് രാജകുമാരന്‍ ആന്‍ഡ്രൂ, സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ് തുടങ്ങിയവരുമായും എപ്‌സ്റ്റൈന് അടുത്ത ബന്ധമുണ്ടായിരുന്നു.