പഞ്ചാബില്‍ ശിരോമണി അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിനു നേരെ വെടിവയ്പ്

Update: 2021-02-02 09:46 GMT

ജലാലാബാദ്: പഞ്ചാബില്‍ ശിരോമണി അകാലിദള്‍(എസ്എഡി) അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിന്റെ വാഹനത്തിന് നേരെ വെടിവയ്പ്. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ പഞ്ഞു. വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സുഖ് ബീര്‍ സിങിന് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് എസ്‌യുവിലായിരുന്നു ബാദല്‍ സഞ്ചരിച്ചത്. മുന്‍ സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്. ഇതിനിടെ, അകാലി ദളിന്റെ ഓഫിസിലേക്ക് കല്ലേറുണ്ടായതായും റിപോര്‍ട്ടുകളുണ്ട്.

    എസ്‌യുവിയില്‍ കല്ലെറിയുന്നതായും വെടിവയ്പ് ശബ്ദം കേള്‍ക്കുന്നതായും ഒരു വീഡിയോ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാവുന്നുണ്ട്. ആക്രമണത്തെ ശിരോമണി അകാലിദള്‍ അപലപിച്ചു. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റതായി എസ്എഡി അവകാശപ്പെട്ടു.

Punjab: Sukhbir Badal's vehicle attacked, SAD claims workers injured in firing

Tags:    

Similar News