എ സഈദിന്റെ സമാഹൃത രചനകളുടെ പ്രകാശനം ഏഴിന്

അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെയും സമാഹാരമാണ് രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന പുസ്തകം.

Update: 2021-04-05 13:12 GMT

കോഴിക്കോട്: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പരേതനായ എ സഈദിന്റെ 'മതം, സമൂഹം, രാഷ്ട്രീയം സമാഹൃത രചനകള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഏപ്രില്‍ ഏഴിന് വൈകുന്നേരം നാലിനു കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങളുടെയും സമാഹാരമാണ് രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന പുസ്തകം.

തേജസ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങില്‍ യേനപോയ യൂനിവേഴ്‌സിറ്റിയിലെ ഡോ. ജാവേദ് ജമീല്‍, ഒ എം എ സലാം, ഒ അബ്ദുല്ല, വി എ കബീര്‍, മുസ്തഫ മുണ്ടുപാറ, എം കെ ഫൈസി, പ്രഫ. കോയക്കുട്ടി ഫാറൂഖി, പ്രഫ. പി കോയ, മുസ്തഫ പി എറയ്ക്കല്‍, എ പി കുഞ്ഞാമു, ഇ എം അബ്ദുര്‍റഹ്മാന്‍, കെ പി കമാലുദ്ദീന്‍, നാസറുദ്ദീന്‍ എളമരം, ഡോ. ജമീല്‍ അഹമ്മദ്, ജമാല്‍ കൊച്ചങ്ങാടി, സാലിഹ ആല്‍പറ്റ പങ്കെടുക്കും.

Tags:    

Similar News