അധിനിവേശത്തിനെതിരേ പോരാടിയവരെ വര്‍ഗീയ വാദികളും അവരുടെ ചെരുപ്പ് നക്കിയവരെ മഹത്വ വല്‍ക്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രം: വി ഡി സതീശന്‍

മലബാര്‍ സമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ല്യാരുടെ നൂറാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കള്‍ച്ചറല്‍ ഫോറം വേങ്ങരയില്‍ നടത്തിയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2022-08-20 16:58 GMT

വേങ്ങര (മലപ്പുറം): അധിനിവേശത്തിനെതിരേ പോരാടിയവരെ വര്‍ഗീയ വാദികളായി ചിത്രീകരിക്കുകയും അധിനിവേശകരുടെ ചെരുപ്പ് നക്കി കാര്യങ്ങള്‍ നേടിയവരെ മഹത്വ വല്‍ക്കരിക്കുകയും ചെയ്യുന്നതാണ് പുതിയ ചരിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ഇത് ഫാസിസ്റ്റു രീതിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

മലബാര്‍ സമര നായകന്‍ നെല്ലിക്കുത്ത് ആലി മുസ്‌ല്യാരുടെ നൂറാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കള്‍ച്ചറല്‍ ഫോറം വേങ്ങരയില്‍ നടത്തിയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഫാഷിസത്തിന്റെ ശൈലി.രാജ്യം ഭരിക്കുന്നവര്‍ ഇത് തന്നെയാണ് ചെയ്യുന്നത്. നെഹ്‌റുവിനില്ലാത്ത പ്രാധാന്യം സവര്‍ക്കര്‍ക്ക് നല്‍ക്കുന്നത് ഇത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഉമര്‍ ചെരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ വി എസ് ജോയ് ആശംസകള്‍ അര്‍പ്പിച്ചു.

സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം പണ്ഡിത സാന്നിധ്യത്തെ ആസ്പദമാക്കി ഡോ. ഹുസൈന്‍ രണ്ടത്താണിയും മലബാര്‍ മുസ്‌ലിംകളും ദേശിയ പ്രസ്ഥാനവും സംബന്ധിച്ച് ആര്യാടന്‍ ഷൗക്കത്ത്, പോരാട്ട വിശേഷങ്ങള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ പി സുരേന്ദ്രനും സൂഫിസം വരിച്ച പോരാളികള്‍ എന്ന വിഷയത്തില്‍ എന്‍ എസ് അബ്ദുല്‍ ഹമീദും വിഷയാവതരണം നടത്തി. ചടങ്ങില്‍ ആലി മുസ്‌ല്യാരുടെ തട്ടകമായിരുന്ന തിരൂരങ്ങാടി പള്ളി പ്രസിഡന്റ് എം എന്‍ കുഞ്ഞി മുഹമ്മദ് ഹാജി, ഖത്തീബ് അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി, ശുഹൈബിന്റെ പിതാവ് സി പി മുഹമ്മദ് എന്നിവരെ പ്രതിപക്ഷ നേതാവ് പൊന്നട അണിയിച്ചു. സജീവ് വള്ളക്കടവ്, സിറാജ് അരീക്കന്‍ സംസാരിച്ചു.

Tags:    

Similar News