മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണം: 15 സൈനികര്‍ കൊല്ലപ്പെട്ടു

Update: 2019-05-01 09:41 GMT

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ മാവോവാദികളുടെ സ്‌ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുതിനിടെയാണ് വാഹനം ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നും വന്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. മാവോവാദികളുടെ സാന്നിധ്യമുള്ള ഈ മേഖലയില്‍ മുന്‍കൂട്ടി പരിശോധനകള്‍ നടത്തിയില്ലെന്നും ആരോപണമുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാ സൈനികരും തല്‍ക്ഷണം മരിച്ചു. പോലിസും സൈനികരും മാവോവാദികള്‍ക്കായ് തിരച്ചില്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോവാദികളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.