കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിയുടെ ജാമ്യഹരജി തള്ളി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്

Update: 2021-07-23 06:30 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.താന്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടുവെന്ന് തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിധത്തിലുള്ള തെളിവ് കസ്റ്റംസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു അര്‍ജ്ജുന്‍ ആയങ്കിയുടെ വാദം.

എന്നാല്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണിയാണ് അര്‍ജ്ജുന്‍ എന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘവുമായി അര്‍ജ്ജുന്‍ ആയങ്കിക്ക് ബന്ധമുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.സ്വര്‍ണക്കടത്തും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതും സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണ്.ഈ സാഹചര്യത്തില്‍ അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവകള്‍ കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ജാമ്യഹരജി തള്ളുകയായിരുന്നു.കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.പ്രതികളെ സഹായിച്ചുവെന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള കുറ്റം

Tags:    

Similar News