ഇസ്‌ലാമിക് ജിഹാദ് നേതാവ് ബസ്സാം അല്‍ സാദിയുടെ കസ്റ്റഡി നീട്ടി ഇസ്രായേല്‍ കോടതി

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒഫാര്‍ ജയിലിലെ ഇസ്രായേല്‍ സൈനിക കോടതി അല്‍സാദിക്കെതിരായ ശിക്ഷ ഓഗസ്റ്റ് 31 ലേക്ക് മാറ്റിവച്ചതായി പിസിസി ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-08-29 16:20 GMT

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ നിന്നുള്ള മുതിര്‍ന്ന ഇസ്‌ലാമിക് ജിഹാദ് നേതാവ് ബസ്സാം അല്‍ സാദിയുടെ തടങ്കല്‍ ഇസ്രായേല്‍ സൈനിക കോടതി ബുധനാഴ്ച വരെ നീട്ടിയതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് (പിപിസി) അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒഫാര്‍ ജയിലിലെ ഇസ്രായേല്‍ സൈനിക കോടതി അല്‍സാദിക്കെതിരായ ശിക്ഷ ഓഗസ്റ്റ് 31 ലേക്ക് മാറ്റിവച്ചതായി പിസിസി ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ജെനില്‍ നടത്തിയ വ്യാപക റെയ്ഡിനിടെയാണ് 61കാരനായ അല്‍സാദിയെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം, ഇസ്രായേല്‍ സൈനിക കോടതി അദ്ദേഹത്തിന്റെ തടങ്കല്‍ പലതവണ നീട്ടുകയായിരുന്നു.

അല്‍സാദിയെയും ഇസ്രായേല്‍ ജയിലില്‍ നിരാഹാര സമരം നടത്തിവരുന്ന ഖലീല്‍ ഔദയേയും വിട്ടയക്കുമെന്ന വ്യവസ്ഥയില്‍ ആഗസ്ത് ആദ്യത്തില്‍ ഗസയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അവരെ വിട്ടയക്കില്ലെന്നും അല്‍സാദിയെ 'ഭീകര' കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുമെന്നുമാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

Tags:    

Similar News