കൊവിഡ്: രാജ്യത്ത് 33 ലക്ഷം കൊവിഡ് ബാധിതര്‍; മരണസംഖ്യ 60,000 കടന്നു

Update: 2020-08-27 10:41 GMT

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,760 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 1,023 പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ 33,10,235 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60,472 പേര്‍ മരണമടഞ്ഞു. 7,25,991 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. 25,23,772 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ആഗസ്ത് 26 വരെ 3,85,76,510 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം രാജ്യത്ത് 9,24,998 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 1.73 ലക്ഷം പേര്‍ ചികിത്സയിലുണ്ട്. 5.22 ലക്ഷം പേര്‍ രോഗവിമുക്തി നേടി. 23089 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 52362, ഡല്‍ഹിയില്‍ 12520, കര്‍ണാടകയില്‍ 83627, ആന്ധ്രാ പ്രദേശില്‍ 92208, ഉത്തര്‍ പ്രദേശില്‍ 51317 എന്നിങ്ങനെയാണ് ചികിnd]യില്‍ കഴിയുന്നവരുടെ എണ്ണം. ആന്ധ്രാ പ്രദേശില്‍ 3541 പേരും ഡല്‍ഹിയില്‍ 4347 പേരും കര്‍ണാടകത്തില്‍ 5091 പേരും തമിഴ്‌നാട്ടില്‍ 6839 പേരും ഉത്തര്‍ പ്രദേശില്‍ 3149 പേരും മരിച്ചു.


Tags:    

Similar News