ഡിലിറ്റ് വിവാദം: പ്രമേയത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും ഉള്ളടക്കം മനസ്സിലായപ്പോള്‍ തടഞ്ഞെന്നും കാലിക്കറ്റ് വിസി

ഇടത് സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹിം വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചു എന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ട്. ഇത് തള്ളിയാണ് വിസി രംഗത്തെത്തിയത്.

Update: 2022-09-08 12:50 GMT

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് വിവാദത്തില്‍ മാധ്യമ റിപോര്‍ട്ടുകള്‍ തള്ളി കാലിക്കറ്റ് ഡോ. എം കെ ജയരാജ്.ഇടത് സിന്‍ഡിക്കേറ്റംഗം ഇ അബ്ദുറഹിം വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചു എന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ട്. ഇത് തള്ളിയാണ് വിസി രംഗത്തെത്തിയത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയാവതരണത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇതേക്കുറിച്ച് നേരത്തെ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രമേയ നോട്ടീസ് വായിച്ച ശേഷമാണ് പ്രമേയത്തിലെ ഉള്ളടക്കം അറിഞ്ഞത്. ഉടനെ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞെന്നും സേര്‍ച്ച് കമ്മിറ്റിയാണ് വിഷയം ചര്‍ച്ച ചെയ്യേണ്ടത് എന്ന് അറിയിച്ചുവെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. വിഷയം സെര്‍ച്ച് കമ്മിറ്റി പരിശോധിക്കുമെന്നും ഡോ. എം കെ ജയരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ അബ്ദുറഹീം പ്രമേയം അവതരിപ്പിച്ചത്.







Tags: