തലശ്ശേരിയില്‍ ബോട്ട് കടലില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട് രക്ഷാപ്രവര്‍ത്തനം

Update: 2024-05-30 17:52 GMT

കോഴിക്കോട്: കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബോട്ട് തലശ്ശേരിയില്‍ കടലില്‍ കുടുങ്ങി. കോസ്റ്റല്‍ പോലിസും നാവിക സേനയും മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബോട്ടിലുള്ള രണ്ടുപേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.

എഞ്ചിന്‍ തകരാര്‍ സംഭവിച്ചതാണ് ബോട്ട് കടലില്‍ കുടുങ്ങാന്‍ കാരണം. കരയില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരെ കടലിലാണ് ബോട്ട് കുടുങ്ങിയത്.






Tags: