ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; ഏഴ് നവജാത ശിശുക്കള്‍ മരിച്ചു

Update: 2024-05-26 05:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയില്‍ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഡല്‍ഹി ഫയര്‍ സ്റ്റേഷനില്‍ എത്തുന്നത്. 16 ഓളം ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. 12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.




Similar News