കോംഗോ നദിയില്‍ ബോട്ടുമുങ്ങി 36 പേരെ കാണാതായി

കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ ഞായറാഴ്ച അര്‍ധ രാത്രിയോടെയാണ് അപകടമുണ്ടായത്. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്കുള്ള യാത്രാമധ്യേയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. 76 പേരെ രക്ഷപ്പെടുത്തിയതായും അപകടകാരണം വ്യക്തമല്ലെന്നും ഡിആര്‍ കോംഗോ പോലിസ് അറിയിച്ചു.

Update: 2019-09-16 05:12 GMT

കിന്‍ഷാസ: കോംഗോയില്‍ ബോട്ടുമറിഞ്ഞ് 36 പെരെ കാണാതായി. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയില്‍ ഞായറാഴ്ച അര്‍ധ രാത്രിയോടെയാണ് അപകടമുണ്ടായത്. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലേക്കുള്ള യാത്രാമധ്യേയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. 76 പേരെ രക്ഷപ്പെടുത്തിയതായും അപകടകാരണം വ്യക്തമല്ലെന്നും ഡിആര്‍ കോംഗോ പോലിസ് അറിയിച്ചു. നഗരത്തില്‍നിന്ന് 100 മീറ്റര്‍ അകലെയെത്തിയപ്പോഴാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

ഹൈവേകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ജലഗതാഗതത്തെയാണ് കോംഗോയിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. ബോട്ടുകളുടെ ജീര്‍ണാവസ്ഥമൂലവും അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍പേര്‍ സഞ്ചരിക്കുന്നതിനാലും അപകടങ്ങള്‍ പതിവാണ്. വേണ്ടതരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാലും നീന്താനറിയാത്തതിനാലും നിരവധി പേരാണ് മരണപ്പെടുന്നത്. യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകളില്ലാത്തതിനാലാണ് ബഹുഭൂരിപക്ഷം അപകടങ്ങളിലും മരണങ്ങള്‍ കൂടാന്‍ കാരണമാവുന്നത്.  

Tags:    

Similar News