കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Update: 2018-07-01 08:10 GMT

തിരുവനന്തപുരം: കേരള തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് വടക്ക് പടിഞ്ഞാറ്  ദിശയില്‍ നിന്നും ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ്  ദിശയില്‍  നിന്നും  മണിക്കൂറില്‍ 35   മുതല്‍ 45  കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത്   മത്സ്യബന്ധത്തിന്  പോകുമ്പോള്‍  ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  ഞയാറാഴ്ച്ച ഉച്ചക്ക്  2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്കാണ് ശക്തമായ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്.

Similar News