വിംബിള്‍ഡണ്‍; ഓന്‍സ് ജെബേറിന് ചരിത്ര നേട്ടം

ആഷ്‌ലി ബാര്‍ട്ടിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

Update: 2021-07-05 17:46 GMT


ലണ്ടന്‍: ടൂണീഷ്യയുടെ ഓന്‍സ് ജെബേറിന് വിംബിള്‍ഡണില്‍ ചരിത്ര നേട്ടം. വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ അറബ് താരമെന്ന റെക്കോര്‍ഡാണ് ഓന്‍സ് ജെബേര്‍ ഇന്ന് നേടിയത്. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ഇഗാ സ്വയാറ്റക്കിനെ 5-7, 6-1, 6-1 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ആര്യാനാ സബലെങ്കെയാണ് ജെബേറിന്റെ എതിരാളി.

മറ്റൊരു മല്‍സരത്തില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ബാര്‍ബോറാ ക്രജക്കിവോയെ തോല്‍പ്പിച്ച് ടോപ് സീഡ് ആഷ്‌ലി ബാര്‍ട്ടിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.




Tags:    

Similar News