യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനുവിന് തോല്‍വി

റഡാകാനു തന്റെ പുതിയ കോച്ചായി ജര്‍മ്മന്റെ ടോര്‍ബെന്‍ ബെല്‍റ്റ്‌സിനെ നിയമിച്ചു.

Update: 2021-11-10 18:18 GMT


ലിന്‍സ്: ഓസ്ട്രിയയില്‍ നടക്കുന്ന ലിന്‍സ് ലേഡീസ് ചാംപ്യന്‍ഷിപ്പില്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ ബ്രിട്ടന്റെ എമാ റഡാകാനുവിന് തോല്‍വി. ചൈനയുടെ വാങ് സിന്‍യുവിനോടാണ് 18കാരിയുടെ തോല്‍വി. സ്‌കോര്‍ 6-1, 6-7, 7-5. 102ാം റാങ്കുകാരിയായ ചൈനീസ് താരത്തിനോടാണ് 20ാം റാങ്കുകാരിയായ റഡാകാനുവിന്റെ ഞെട്ടിക്കുന്ന തോല്‍വി. രണ്ടാം റൗണ്ടിലാണ് താരം അടിപതറിയത്. ഇവിടെത്തെ ടോപ് സീഡാണ് റഡാകാനു. രണ്ടാം സീഡ് സിമോണാ ഹാലപ്പ് ക്വാര്‍ട്ടറില്‍ കടന്നു. അതിനിടെ റഡാകാനു തന്റെ പുതിയ കോച്ചായി ജര്‍മ്മന്റെ ടോര്‍ബെന്‍ ബെല്‍റ്റ്‌സിനെ നിയമിച്ചു.




Tags:    

Similar News