ഇനി ലോകകപ്പ് മേളം; ക്ലബ്ബ് ലോകകപ്പിന് നാളെ തുടക്കം; മെസിയുടെ ഇന്റര്‍മിയാമിയും പോരിന്

ലോസ്ആഞ്ചലോസ്: ലീഗ് ഫുട്‌ബോളിന്റെയും ചാംപ്യന്‍സ് ലീഗിന്റെയും നേഷന്‍സ് ലീഗിന്റെയും ആരവങ്ങള്‍ക്ക് ശേഷം നാളെ മുതല്‍ മറ്റൊരു ഫുട്‌ബോള്‍ വിരുന്ന് ആരാധകര്‍ക്കായി. ഫിഫാ ക്ലബ്ബ് ലോകകപ്പിനാണ് നാളെ മുതല്‍ അരങ്ങൊരുങ്ങുന്നത്. അമേരിക്കയാണ് ലോകകപ്പിന് ആതിഥേയരാവുന്നത്. നാളെ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് ജൂലായ് 13നാണ് അവസാനിക്കുക. ഇത്തവണ പുതിയ രൂപത്തിലാണ് ക്ലബ്ബ് ലോകകപ്പ് നടക്കുക. ഫുട്‌ബോള്‍ ലോകകപ്പ് പോലെ ഇടവേളകള്‍ ഇല്ലാതെയാണ് മല്‍സരങ്ങള്‍.
Eyes on the prize. 🏆 #TakeItToTheWorld | #FIFACWC pic.twitter.com/qqqhMrvbES
— FIFA Club World Cup (@FIFACWC) June 1, 2025
ആദ്യമായാണ് 32 ക്ലബ്ബുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ന്യൂയോര്‍ക്ക്, മിയാമി, ലോസ് ആഞ്ചലോസ്, സെറ്റിലേ എന്നിവടങ്ങളാണ് വേദികള്‍. എട്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകളാണ് മാറ്റുരയ്ക്കുക. 63 മല്‍സരങ്ങളാണുണ്ടാവുക. യൂറോപ്പില്‍ നിന്ന് 12 ടീമുകളും ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ആറ് ടീമുകളും ആഫ്രിക്കയില്‍ നിന്ന് നാല് ടീമുകളും അമേരിക്കയില്‍(നോര്‍ത്ത്-സെന്‍ട്രല്‍) നിന്ന് നാല് ടീമുകളും ഓഷ്യനായില്‍ നിന്ന് ഒരു ടീമും ആണ് പങ്കെടുക്കുന്നത്.
സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കുന്ന ഇന്റര്‍മിയാമി ആതിഥേയ രാഷ്ട്രത്തിന്റെ ക്ലബ്ബ് എന്ന നിലയിലാണ് പങ്കെടുക്കുന്നത്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യുണിക്ക്, ചെല്‍സി എന്നിവരും അങ്കത്തിന് തയ്യാറായിട്ടുണ്ട്.
ബ്രസീലില്‍ നിന്ന് നാല് വമ്പന്‍ ക്ലബ്ബുകളാണ് ഇറങ്ങുന്നത്. ഉദ്ഘാടന മല്‍സരം ഇന്റര്‍മിയാമിയും അല്‍ അഹ് ലിയും തമ്മിലാണ്. 2021 മുതല്‍ 2024 വരെയുള്ള ടീമുകളുടെ പ്രകടനം വിലയിരുത്തിയാണ് ടീമുകള്‍ക്ക് ലോകകപ്പ് നറുക്ക് വീഴുക.
Group A: Palmeiras, FC Porto, Al Ahly, Inter Miami
Group B: Paris St-Germain, Atletico Madrid, Botafogo, Seattle Sounders
Group C: Bayern Munich, Auckland City, Boca Juniors, Benfica
Group D: Flamengo, Esperance de Tunis, Chelsea, Club Leon
Group E: River Plate, Urawa Red Diamonds, Monterrey, Inter Milan
Group F: Fluminense, Borussia Dortmund, Ulsan, Mamelodi Sundowns
Group G: Manchester City, Wydad, Al Ain, Juventus
Group H: Real Madrid, Al Hilal, Pachuca, Salzburg