മലയാളി ക്യാപ്റ്റന് കീഴില്‍ യുഎഇ നാളെ ലോകകപ്പിനിറങ്ങും

2019ലാണ് യുഎഇയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

Update: 2022-10-15 05:50 GMT


മുഹമ്മദ് റിസ്വാന്‍ എന്ന മലയാളി ക്യാപ്റ്റന് കീഴില്‍ യുഎഇ നാളെ ലോകകപ്പിനിറങ്ങുന്നു. ആദ്യമായാണ് ഒരു മലയാളി ലോകകപ്പില്‍ ക്യാപ്റ്റനാവുന്നത്. തലശ്ശേരി സ്വദേശിയാണ് റിസ്വാന്‍. ഷാര്‍ജയില്‍ ഇലക്ട്രിക്കല്‍ എന്‍ജീനിയറായ റിസ്വാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് യുഎഇ ടീമിലെത്തുന്നത്. 2019ലാണ് യുഎഇയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.


നാളെ ഉച്ചയ്ക്ക് 12നാണ് യുഎഇയുടെ മല്‍സരം. നെതര്‍ലന്റസാണ് എതിരാളി. പ്രാഥമിക റൗണ്ട് മല്‍സരത്തിലാണ് യുഎഇ ഇറങ്ങുന്നത്. റിസ്വാന് പുറമെ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നീ മലയാളി താരങ്ങളും യുഎഇ ടീമിലുണ്ട്. ഗ്രൂപ്പ് എയിലാണ് യുഎഇ. നെതര്‍ലാന്റസിന് പുറമെ ശ്രീലങ്ക, നമീബിയ എന്നിവരും ഈ ഗ്രൂപ്പിലുണ്ട്. രണ്ട് ടീമുകള്‍ സൂപ്പര്‍ 12 ല്‍ എത്തും.




Tags: