കിരീട നേട്ടത്തിന് റയലിന് ഒരു ജയം അകലെ

ലീഗില്‍ റയലിന് രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

Update: 2020-07-14 10:11 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ 34ാം കിരീട നേട്ടത്തിന് റയല്‍ മാഡ്രിഡിന് ഒരു ജയം അകലെ. കഴിഞ്ഞ ദിവസം ഗ്രനാഡയെ 2-1ന് തോല്‍പ്പിച്ചതോടെയാണ് റയല്‍ മാഡ്രിഡ് കിരീടനേട്ടത്തിന് തൊട്ടടുത്തെത്തിയത്. ജയത്തോടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ നാല് പോയിന്റിന്റെ ലീഡായി.

ലീഗില്‍ റയലിന് രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. മെന്‍ഡി(10), കരീം ബെന്‍സിമ(16) എന്നിവരാണ് റയല്‍ സ്‌കോറര്‍മാര്‍. അതിനിടെ ഏഴാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡ് വിയ്യാറലിനെ 2-1ന് തോല്‍പ്പിച്ചു. തോല്‍വി അഞ്ചാം സ്ഥാനത്തുള്ള വിയ്യാറലിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് തിരിച്ചടിയായി. റയല്‍ സോസിഡാവാകട്ടെ യൂറോപ്പാ ലീഗ് യോഗ്യത സജീവമാക്കി.

Similar News