നീന്തലില്‍ 100 മീറ്റര്‍ ബട്ടര്‍ഫളൈസില്‍ സജന്‍ പ്രകാശിന് യോഗ്യതയില്ല

നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന്‍ പുറത്തായിരുന്നു.

Update: 2021-07-29 12:11 GMT


ടോക്കിയോ: ഒളിപിക്‌സില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ യോഗ്യത നേടാനാവാതെ ഇന്ത്യയുടെ മലയാളി താരം സജന്‍ പ്രകാശ്. 55 പേരില്‍ താരം 46ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്‌സില്‍ സജന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും താരത്തേക്കാള്‍ മികച്ച സമയത്താണ് മറ്റ് താരങ്ങള്‍ ഫിനിഷ് ചെയ്തത്. ഇതോടെ താരത്തിന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും സജന്‍ പുറത്തായിരുന്നു.




Tags:    

Similar News