വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി

വന്ദന കതാരിയയാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുതൂണായത്.

Update: 2021-07-31 06:14 GMT


ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ. ഇന്ന് ദക്ഷിണാഫ്രിക്കയെ 4-3ന് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് ക്വാര്‍ട്ടറിലേക്കുള്ള സാധ്യത വന്നത്. പൂള്‍ എയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. എന്നാല്‍ അയര്‍ലാന്റ് -ബ്രിട്ടന്‍ മല്‍സരത്തിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാകും ഇന്ത്യയുടെ സ്ഥാനം.ഈ മല്‍സരത്തില്‍ അയര്‍ലാന്റ് തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ഇന്ത്യ ക്വാര്‍ട്ടറിലേക്ക് കടക്കും. വന്ദന കതാരിയയാണ് ഇന്ത്യന്‍ വിജയത്തിന്റെ നെടുതൂണായത്. താരം ഹാട്രിക്ക് നേടി. നേഹയുടെ വകയായിരുന്നു ഇന്ത്യയുടെ മറ്റൊരു ഗോള്‍.




Tags:    

Similar News