യുവ ടേബിള്‍ ടെന്നിസ് താരം വിശ്വ ദീനദയാലന്‍ മരിച്ചു

ലോക ടേബിള്‍ ടെന്നിസില്‍ ദീന്‍ ദയാലന്‍ ആയിരുന്നു ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടത്.

Update: 2022-04-18 15:09 GMT



ചെന്നൈ: ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ടേബിള്‍ ടെന്നിസ് താരം വിശ്വ ദീനദയാലന്(18) അപകടത്തില്‍പ്പെട്ട് മരണം.83ാമത് ദേശീയ സീനിയര്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. സഹതാരങ്ങളായ രമേശ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നാജി ശ്രീനിവാസന്‍, കിഷോര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം കാറില്‍ ഗുവഹാത്തിയില്‍ നിന്ന് ഷില്ലോങിലേക്ക് യാത്ര ചെയ്യവെയാണ് അപകടം. എതിരേ വന്ന ട്രെയലറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് മരിച്ചു. കൂടെയുള്ളവര്‍ അപകടനില തരണം ചെയ്തു. തമിഴ്‌നാട് സ്വദേശിയായ താരം ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഈ മാസം 27ന് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോക ടേബിള്‍ ടെന്നിസില്‍ ദീന്‍ ദയാലന്‍ ആയിരുന്നു ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടത്.




Tags:    

Similar News