രാജ്യാന്തര കായിക ഉച്ചകോടിയില്‍ പ്രതിനിധിയായി സഞ്ജീവനി ലൈഫ്‌കെയര്‍

കായിക ഉച്ചകോടിയില്‍ കായിക വിജ്ഞാനത്തെക്കുറിച്ചും അത്യാധുനിക കായിക പരിശീലനരീതികളെക്കുറിച്ചും വിശകലനം ചെയ്യുകയും നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനം നടക്കുകയും ചെയ്യുമെന്ന് സഞ്ജീവനി ലൈഫ്‌കെയര്‍ സി ഇ ഒ രഘുനാഥ് നായര്‍ പറഞ്ഞു

Update: 2022-07-06 11:07 GMT

കൊച്ചി: ഓസ്‌ട്രേലിയില്‍ ജൂലായ് രണ്ടാം വാരം നടക്കുന്ന രാജ്യാന്തര കായിക ഉച്ചകോടിയായ നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിസിക്കല്‍ ആക്ടിവിറ്റി കണ്‍വെന്‍ഷനിലേക്ക് (എന്‍എസ്സി) പ്രതിനിധിയായി കേരളത്തിലെ സഞ്ജീവനി ലൈഫ്‌കെയര്‍ വില്ലേജിനെ(എസ്എല്‍സിവി) തിരഞ്ഞെടുത്തതായി കമ്പനി സിഇഒ രഘുനാഥ് നായര്‍ പറഞ്ഞു. കായിക ഉച്ചകോടിയില്‍ കായിക വിജ്ഞാനത്തെക്കുറിച്ചും അത്യാധുനിക കായിക പരിശീലനരീതികളെക്കുറിച്ചും വിശകലനം ചെയ്യുകയും നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനം നടക്കുകയും ചെയ്യും.

ജൂലായ് 11 മുതല്‍ 13 വരെ മെല്‍ബണില്‍ നടക്കുന്ന എന്‍എസ്സിയില്‍ സഞ്ജീവനി ലൈഫ്‌കെയറിന്റെ പവലിയനുണ്ടാകും. സിഇഒ രഘുനാഥ് നായര്‍ സമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്യും.ലോകോത്തര വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന രാജ്യാന്തര കമ്പനികളുടെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നതെന്ന് രഘുനാഥ് പറഞ്ഞു.

600 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന എന്‍എസ്സി ഉച്ചകോടിയില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ എല്ലാ വ്യായാമ ഉപകരണ ഉത്പാദനകരും പങ്കെടുക്കും. ജര്‍മ്മനിയിലെ കൊളോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ആക്ടിവിറ്റീസാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. 20 മുഖ്യപ്രഭാഷണങ്ങളും ലോകത്തെ പ്രമുഖ കമ്പനികളുടെ മേധാവികള്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായുണ്ടെന്നും രഘുനാഥ് നായര്‍ പറഞ്ഞു.

Tags:    

Similar News