മുംബൈ: ഏഴ് വര്‍ഷം നീണ്ടുനിന്ന പാരുപള്ളി കശ്യപിനൊപ്പമുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇന്ത്യയുടെ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ വെങ്കല മെഡല്‍ ജേതാവ് സൈന നെഹ് വാള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വേര്‍പിരിയല്‍ വാര്‍ത്ത സൈന പ്രഖ്യാപിച്ചത്. 2018 ഡിസംബര്‍ 14ന് ആയിരുന്നു ഇവരുടെ വിവാഹം.
'ചിലപ്പോള്‍ ജീവിതം നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് നയിക്കും. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഞാനും കശ്യപും വേര്‍പിരിയാന്‍ തീരുമാനിച്ചത്. സമാധാനവും ഇരുവരുടേയും വളര്‍ച്ചയുമാണ് ഞങ്ങള്‍ പരിഗണിച്ചത്. കശ്യപിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് കശ്യപിന് എല്ലാ ആശംസകളും. ഈ സമയം ഞങ്ങളെ മനസിലാക്കുന്നതിനും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നതിനും നന്ദി,' ഇന്‍സ്റ്റഗ്രാമില്‍ സൈന കുറിച്ചു.