ലോക യൂത്ത് ബോക്‌സിങ്; സച്ചിന് സ്വര്‍ണ്ണം

മൂന്ന് വെങ്കലമെഡലുകളടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയത്.

Update: 2021-04-24 06:26 GMT

കില്‍സെ: പോളണ്ടില്‍ നടക്കുന്ന ലോക യൂത്ത് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സച്ചിന് സ്വര്‍ണ്ണം. 56കിലോ ഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്റെ യെര്‍ബോലത്ത് സബയറിനെയാണ് സച്ചിന്‍ തോല്‍പ്പിച്ചത്.ഹരിയാന താരമാണ് സച്ചിന്‍. ടൂര്‍ണ്ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യ ഏഴ് സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്.ഗിതികാ, ചാനു, പൂനം, വിനകാ,അരുദ്ധതി, തോക്കോചോം ചാനു എന്നിവരാണ് വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയവര്‍. മൂന്ന് വെങ്കലമെഡലുകളടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയത്.




Tags:    

Similar News