ഗുസ്തി താരം റിധിക ഫൊഗാട്ട് ആത്മഹത്യ ചെയ്തു

ഈ മാസം 14ന് രാജസ്ഥാനില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ റിധിക പരാജയപ്പെട്ടിരുന്നു.

Update: 2021-03-18 09:22 GMT


മുംബൈ: ഇന്ത്യന്‍ ഗുസ്തി താരവും പ്രശ്‌സതമായ ഫൊഗാട്ട് കുടുംബത്തിലെ അംഗവുമായ റിധിക ഫൊഗാട്ട് ആത്മഹത്യ ചെയ്തു. 17കാരിയായ റിധികയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഈ മാസം 14ന് രാജസ്ഥാനില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ റിധിക പരാജയപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലാവാം താരം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്‌സ്ത ഗുസ്തി താരമായ ഗീതാ ഫൊഗാട്ട്, ബബിതാ ഫൊഗാട്ട് എന്നിവരുടെ അടുത്ത ബന്ധുവാണ് റിധിക.




Tags:    

Similar News