കുതിരയോട്ട മല്‍സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്‍മനാടിന്റെ സ്വീകരണവും ആദരവും നാളെ

Update: 2023-09-24 12:27 GMT

കല്‍പകഞ്ചേരി : ലോക ദീര്‍ഘ ദൂര കുതിരയോട്ട മല്‍സരത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ നിദ അന്‍ജും ചേലാട്ടിന് ജന്‍മനാട്ടില്‍ സ്വീകരണവും ആദരവുമൊരുക്കുന്നു. ഫ്രാന്‍സില്‍ നടന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നിദ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 25 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 70 പേരില്‍ 7.29 മണിക്കൂര്‍ കൊണ്ടാണ് നിദ മത്സരം പൂര്‍ത്തിയാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കല്‍പകഞ്ചേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങ് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ്, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി പി അനില്‍ , കമാല്‍ വരദൂര്‍ , അഡ്വ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. തെയ്യമ്പാട്ടില്‍ ഷറഫുദ്ദീന്‍, സി.കെ. ബാവക്കുട്ടി, സി.പി. രാധാകൃഷ്ണന്‍ , രാമചന്ദ്രന്‍ നെല്ലിക്കുന്ന്, സി.പി. ലത്തീഫ്, കെ റിയാസ് ബാപ്പു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




 






Tags: