ഗുസ്തിയില്‍ അന്‍ഷു മാലിക് പുറത്ത്; രവി ദാഹിയയും ദീപകും സെമിയില്‍

വനിതകളുടെ ഫ്രീസ്റ്റൈലില്‍ ആദ്യ ഒളിംപിക്‌സിനിറങ്ങിയ അന്‍ഷു മാലിക് ബെലാറസിന്റെ ഐറിനാ കുറച്കിനയോട് 8-2ന് തോറ്റു.

Update: 2021-08-04 05:30 GMT


ടോക്കിയോ: ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുള്ള ഗുസ്തിയില്‍ ഇന്ന് നേട്ടങ്ങളും കോട്ടവും. പുരുഷ വിഭാഗത്തില്‍ ദീപക് പൂനിയ, രവി ദാഹിയ എന്നിവര്‍ സെമിയിലേക്ക് മുന്നേറിയപ്പോള്‍ വനിതാ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് തോല്‍വി പിണഞ്ഞു. ചൈനയുടെ സുഷെനിന്നിനെ 6-3 എന്ന സ്‌കോറിനാണ് ദീപക് പൂനിയ തോല്‍പ്പിച്ചത്. രവി ദാഹിയ ബള്‍ഗേറിയന്‍ താരത്തെ 14-4നാണ് പരാജയപ്പെടുത്തിയത്. വനിതകളുടെ ഫ്രീസ്റ്റൈലില്‍ ആദ്യ ഒളിംപിക്‌സിനിറങ്ങിയ അന്‍ഷു മാലിക് ബെലാറസിന്റെ ഐറിനാ കുറച്കിനയോട് 8-2ന് തോറ്റു.


അതിനിടെ ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷയായ നീരജ്് ചോപ്ര മികച്ച പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മറ്റൊരു താരമായ ശിവ്പാല്‍ സിങ് പുറത്തായി. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ താരം 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതേ ഗ്രൂപ്പില്‍ പാക് താരം അര്‍ഷദ് നദീം ഒന്നാം സ്ഥാനത്തെത്തി.




Tags:    

Similar News