തലയ്ക്ക് പരിക്കേറ്റ അമേരിക്കന്‍ ബോക്‌സര്‍ മരണത്തിന് കീഴടങ്ങി

നാല് ദിവസം മുമ്പാണ് ചാള്‍സ് കോണ്‍വെല്ലുമായുള്ള ഏറ്റുമുട്ടലിനിടെ പാട്രിക്കിന്റെ തലയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് 27കാരനായ പാട്രിക്ക് കോമാ സ്‌റ്റേജിലായിരുന്നു.

Update: 2019-10-17 03:58 GMT

ചിക്കാഗോ: തലയ്ക്ക് ഗുരുതര പരിക്കേറ്റ അമേരിക്കന്‍ ബോക്‌സര്‍ പാട്രിക്ക് ഡേ മരണത്തിന് കീഴടങ്ങി. നാല് ദിവസം മുമ്പാണ് ചാള്‍സ് കോണ്‍വെല്ലുമായുള്ള ഏറ്റുമുട്ടലിനിടെ പാട്രിക്കിന്റെ തലയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് 27കാരനായ പാട്രിക്ക് കോമാ സ്‌റ്റേജിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് പാട്രിക്ക് മരണപ്പെട്ടത്. മല്‍സരത്തില്‍ പാട്രിക്ക് മുന്നിട്ട് നില്‍ക്കെയാണ് അപകടം നടന്നത്. ഇത്തരത്തില്‍ അപകടം സംഭവിക്കുമെന്ന് താന്‍ കരുതിയില്ലെന്നും ജയത്തിന് വേണ്ടിയാണ് പോരാടിയതെന്നും പാട്രിക്കിന്റെ എതിരാളി ചാള്‍സ് പറഞ്ഞു. കഴിഞ്ഞ ജൂലായില്‍ സമാന തരത്തില്‍ പരിക്കേറ്റ റഷ്യയുടെ മാക്‌സിം ഡാഡ്‌ഷെവ്, അര്‍ജന്റീനയുടെ ഹ്യൂഗോ സാന്റിലന്‍ എന്നിവരും മല്‍സരത്തിനിടെ മരണപ്പെട്ടിരുന്നു.




Tags: