ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം

കഴിഞ്ഞ വര്‍ഷം 52 കിലോഗ്രാം വിഭാഗത്തിലും നിഖാത്ത് സ്വര്‍ണ്ണം നേടിയിരുന്നു.

Update: 2023-03-26 15:39 GMT

ഡല്‍ഹി: ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന് സ്വര്‍ണ്ണം. 50 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. വിയറ്റ്‌നാമിന്റെ എന്‍ഗ്യുയന്‍ തി ടാമിനെയാണ് 26കാരിയായ നിഖാത്ത് പരാജയപ്പെടുത്തിയത്. ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ്. നേരത്തെ നീതു ഗംഗാസും സ്വീതി ബറോവയും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.കഴിഞ്ഞ വര്‍ഷം 52 കിലോഗ്രാം വിഭാഗത്തിലും നിഖാത്ത് സ്വര്‍ണ്ണം നേടിയിരുന്നു. മുമ്പ് മേരിക്കോമും ഇന്ത്യയ്ക്കായി രണ്ട് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിരുന്നു. ഈ റെക്കോഡിനൊപ്പമെത്താന്‍ നിഖാത്തിന് കഴിഞ്ഞു.



 




Tags:    

Similar News