ദേശീയ മിക്‌സ് ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പ്; ഗ്രീന്‍വാലി വിദ്യാര്‍ഥികള്‍ എട്ട് മെഡലുകള്‍ കരസ്ഥമാക്കി

Update: 2025-12-31 17:15 GMT

മലപ്പുറം: മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന 6 -ാമത് ദേശീയ മിക്‌സ് ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ 360 പോയിന്റ് നേടി കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ മികച്ച പ്രകടനം കാഴ്ചവച്ച് 8 മെഡലുകള്‍ വാരിക്കൂട്ടിയ ഗ്രീന്‍വാലി അക്കാദമിയിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളെ ആനയിച്ചുകൊണ്ട് പ്രകടനവും പൊതുസമ്മേളനവും അരങ്ങേറി.

ഗോള്‍ഡ് മെഡലുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും ചാംപ്യന്‍ഷിപ്പില്‍ മികച്ച താരമായി തിരഞ്ഞെടുത്തപ്പെട്ട ഫുഹാദിനുമുള്ള അക്കാദമിയുടെ ആദരവും കൈമാറി. സംസ്ഥാന കോച്ച് ഹാറൂണ്‍ തിരൂര്‍ക്കാട്, ഗ്രീന്‍ വാലി പ്രിന്‍സിപ്പല്‍ ഡോ: അഷ്‌റഫ് കല്‍പ്പറ്റ, വൈസ് പ്രിന്‍സിപ്പല്‍ അഷ്‌റഫ്, അഡ്മിനിസ്‌ട്രേറ്റര്‍ മുജീബ് റഹ്‌മാന്‍, മാസ്റ്റര്‍ ഹാഷിം തങ്ങള്‍, കോച്ച് സുഹൈല്‍ , യൂണിയന്‍ ചെയര്‍മാന്‍ തന്‍വീര്‍ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.