നാഷണല്‍ ബെഞ്ച് പ്രസ് വെയ്റ്റ് ലിഫ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായി മിര്‍സ ഫാത്തിമ അസ് ലം

Update: 2026-01-09 12:32 GMT

എറണാകുളം: ഹരിയാനയില്‍ നടന്ന നാഷണല്‍ സബ്ജൂനിയര്‍ ബെഞ്ച് പ്രസ് വെയ്റ്റ് ലിഫ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായി കോട്ടയം വൈക്കം സ്വദേശി മിര്‍സ ഫാത്തിമ അസ് ലം. ചാംപ്യന്‍ഷിപ്പില്‍ മിര്‍സ മൂന്നാം സ്ഥാനം സ്വന്തമാക്കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടന്ന മല്‍സരങ്ങളില്‍ മിര്‍സാ ഫാത്തിമ സ്വര്‍ണം നേടിയിരുന്നു. വൈക്കം കാട്ടിക്കുന്ന് സ്വദേശിയാണ്. 10ാം ക്ലാസ്സില്‍ പഠിക്കുന്ന മിര്‍സ അസ് ലം-ജാസ്മി ദമ്പതികളുടെ മകളാണ്.