മാനസിക പീഢനം അനുഭവിക്കുന്നു; ഒളിംപിക് മെഡല്‍ ജേതാവ് ലോവ്ലിനാ ബോര്‍ഗോഹെയിന്

ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് താരം.

Update: 2022-07-25 18:14 GMT


ബിര്‍മിങ്ഹാം: കോച്ചിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും കടുത്ത മാനസിക പീഢനം നേരിടുന്നതായി ടോക്കിയോ ഒളിംപിക്‌സ് ബോക്‌സിങ് മെഡല്‍ ജേതാവ് ലോവ്‌ലിനാ ബോര്‍ഗോഹെയിന്‍.കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ന് താരം ട്വിറ്ററിലൂടെ തന്റെ അവസ്ഥ വിവരിച്ചത്.

'വളരെ സങ്കടത്തോടെയാണ് ഞാന്‍ പറയുന്നത്. വളരെയധികം പീഢനങ്ങള്‍ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ സഹായിച്ച എന്റെ കോച്ചിങ് സ്റ്റാഫിനെ മുഴുവന്‍ സംഘാടകര്‍ ഒഴിവാക്കി. അവരെല്ലാം നാട്ടിലാണ്. കൂട്ടത്തില്‍ സന്ധ്യ ഗുരുങ്ജിയെ നിലനിര്‍ത്തി. എന്നാല്‍ ഇവര്‍ പരിശീലപ്പിക്കാന്‍ എപ്പോഴും നേരം വൈകി വരുന്നു.ഇത് തന്റെ പരിശീലനത്തെ ബാധിക്കുന്നു. വളരെയധികം മാനസിക പീഢനമാണ് സഹിക്കുന്നത്. തന്റെ അവസ്ഥ പ്രകടനത്തെ ബാധിക്കുമോ എന്നത് വിഷമകരമാണ്. മുകളിലിരിക്കുന്നവരുടെ രാഷ്ട്രീയത്തില്‍ ഇടപെട്ട് തന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രതീക്ഷകള്‍ തകരരുതെന്നാണ് ആഗ്രഹം-താരം ട്വിറ്ററില്‍ കുറിച്ചു. ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് താരം.


Tags:    

Similar News