റഫറിയെ മര്‍ദ്ദിച്ചു; ഗുസ്തി താരം സതേന്ദര്‍ മാലിഖിന് ആജീവനാന്ത വിലക്ക്

മല്‍സരത്തില്‍ താരം പരാജയപ്പെട്ടിരുന്നു.

Update: 2022-05-17 18:00 GMT


ലഖ്‌നൗ: റഫറിയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിഖിന് ആജീവനാന്ത വിലക്ക്. കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെയാണ് സതേന്ദര്‍ റഫറിയെ മര്‍ദ്ദിച്ചത്. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിലക്കേര്‍പ്പെടുത്തിയത്. മോഹിത് ഗ്രേവാലിനെതിരായ മല്‍സരത്തില്‍ താരം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സതേന്ദര്‍ റഫറിയെ ഇടിച്ചത്.




Tags: