ഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു

Update: 2025-06-23 09:17 GMT

ലഖ്നൗ: ഇന്ത്യയുടെ പ്രതിഭാധനനായ ഹോക്കി താരങ്ങളില്‍ ഒരാള്‍ ലളിത് കുമാര്‍ ഉപാധ്യായ് അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ട് തവണ ഒളിംപിക്സ് വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ലളിത്.എഫ്ഐഎച് പ്രൊ ലീഗ് സീസണിന് ഇന്ത്യന്‍ ടീം മിന്നും തുടക്കമിട്ട് വിജയം പിടിച്ചതിനു പിന്നലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ ഇന്ത്യ 4-3ന് ബെല്‍ജിയത്തെ തകര്‍ത്ത് ത്രില്ലര്‍ വിജയമാണ് സ്വന്തമാക്കിയത്.

2020ലെ ടോക്യോ ഒളിംപിക്സ്, 2024ലെ പാരിസ് ഒളിംപിക്സുകളിലാണ് താരമുള്‍പ്പെട്ട ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയത്. 2014ലാണ് താരം ഇന്ത്യക്കായി അരങ്ങേറിയത്. 183 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 67 ഗോളുകള്‍ നേടി. ആക്രമണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സവിശേഷ കഴിവുകള്‍ പ്രകടിപ്പിച്ച താരമാണ് ലളിത്.




Tags: