ഏഷ്യാ കപ്പ്; പാകിസ്താനോട് സമനില വഴങ്ങി ഇന്ത്യ

ജപ്പാന്‍ ഇന്തോനേഷ്യയെയും (പൂള്‍ ബി) പരാജയപ്പെടുത്തി.

Update: 2022-05-23 15:00 GMT


ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ചിരവൈരികളായ പാകിസ്താനോട് സമനില വഴങ്ങി. പൂള്‍ എയില്‍ നടന്ന മല്‍സരത്തില്‍ പാകിസ്താന്‍ 1-1നാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഒമ്പതാം മിനിറ്റില്‍ കാര്‍ത്തി സെല്‍വത്തിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. എന്നാല്‍ 59ാം മിനിറ്റില്‍ അബ്ദുല്‍ റാണ പാകിസ്താന്റെ സമനില ഗോള്‍ നേടുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ മലേഷ്യ ഒമാനെയും കൊറിയ ബംഗ്ലാദേശിനെയും ജപ്പാന്‍ ഇന്തോനേഷ്യയെയും(പൂള്‍ ബി) പരാജയപ്പെടുത്തി.




Tags:    

Similar News