ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല; മിയാമി ഗ്രാന്റ് പ്രിക്‌സില്‍ നിന്ന് ഹാമില്‍ട്ടണ്‍ പിന്‍മാറി

ആഭരണങ്ങള്‍ ഊരിവയ്ക്കാന്‍ കഴിയില്ലെന്ന് താരവും അറിയിക്കുകയായിരുന്നു.

Update: 2022-05-06 19:28 GMT


മിയാമി: ഏഴ് തവണ ഫോര്‍മുലാ വണ്‍ ലോക ചാംപ്യനായ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ മിയാമി ഗ്രാന്റ് പ്രിക്‌സില്‍ നിന്ന് പിന്‍മാറി. മിയാമിയിലെ ആദ്യ എഡിഷനിലാണ് ഹാമില്‍ട്ടണ് പിന്‍മാറിയത്. മല്‍സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ആഭരണങ്ങള്‍ ധരിക്കരുതെന്ന നിയമമാണ് ഹാമില്‍ട്ടണ് തിരിച്ചടി ആയത്. ശരീരത്തില്‍ കുത്തിയിറക്കുന്ന ആഭരണങ്ങള്‍, വാച്ച് എന്നിവയൊന്നും മല്‍സരാര്‍ത്ഥികള്‍ ധരിക്കാന്‍ പാടില്ലെന്നാണ് മിയാമി ഗ്രാന്റ് പ്രിക്‌സ് അധികൃതരുടെ നിബന്ധനകള്‍. ശരീരത്തില്‍ നിറയെ ആഭരണങ്ങള്‍ ധരിക്കുന്ന ഹാമില്‍ട്ടണ് ഇത് തിരിച്ചടി ആവുകയായിരുന്നു. ആഭരണങ്ങള്‍ ഊരിവയ്ക്കാന്‍ കഴിയില്ലെന്ന് താരവും അറിയിക്കുകയായിരുന്നു. എല്ലാ വിരലുകളില്‍ മോതിരവും മൂന്ന് വാച്ചും(വ്യത്യസ്ത സോണുകളിലെ സമയം)വള, നെക്ലസ്, കമ്മല്‍ എന്നിവയെല്ലാം ഹാമില്‍ട്ടണ്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.




Tags:    

Similar News