ഫലസ്തീന് പിന്തുണ; ഇസ്രായേലിനെതിരായ മല്‍സരത്തില്‍ നിന്ന് പിന്‍മാറി അള്‍ജീരിയന്‍ താരം

2019ലും ഫതഹിക്ക് ലോക ജൂഡോ ചാംപ്യന്‍ഷിപ്പില്‍ ഇസ്രായേലുമായുള്ള പോരാട്ടത്തിന് അവസരം വന്നിരുന്നു.

Update: 2021-07-24 19:00 GMT


ടോക്കിയോ: ഫലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിനാല്‍ ഒളിംപിക്‌സില്‍ ഇസ്രായേലുമായുള്ള ജൂഡോ മല്‍സരത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് അള്‍ജീരിയന്‍ താരം ഫതഹി നൗറിന്‍. പുരുഷ വിഭാഗം ജൂഡോ മല്‍സരത്തിലെ രണ്ടാം റൗണ്ടിലാണ് താരം ഇസ്രായേലിന്റെ തോഹര്‍ ബുത്ബുളുമായി ഏറ്റുമുട്ടേണ്ടത്. ഈ മല്‍സരത്തില്‍ നിന്ന് താന്‍ പിന്‍മാറുന്നതായി ഫതഹി നൗറിന്‍ അറിയിക്കുകയായിരുന്നു. ആദ്യ റൗണ്ടില്‍ തിങ്കളാഴ്ച സുഡാന്‍ താരം അബ്ദുല്‍ റസൂലുമായിട്ടാണ് ഫതഹി ഏറ്റുമുട്ടുന്നത്. ഈ മല്‍സരത്തില്‍ ജയിച്ചാലാണ് ഇസ്രായേലുമായുള്ള പോരാട്ടം.


എന്നാല്‍ ഫത്ഹിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അദ്ദേഹത്തെയും കോച്ചിനെയും ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ സസ്‌പെന്റ് ചെയ്തു. നേരത്തെ 2019ലും ഫതഹിക്ക് ലോക ജൂഡോ ചാംപ്യന്‍ഷിപ്പില്‍ ഇസ്രായേലുമായുള്ള പോരാട്ടത്തിന് അവസരം വന്നിരുന്നു. അന്നും താരം മല്‍സരത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. ഏറെ പരിശ്രമിച്ചിട്ടാണ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ ഫലസ്തീന്‍ പോരാട്ടമാണ് തനിക്ക് എല്ലാത്തിലും വലുതെന്നും ഫതഹി അറിയിച്ചു.




Tags:    

Similar News