ബാബരി വിചിത്രവിധിയ്‌ക്കെതിരേ ജനാധിപത്യരീതിയില്‍ ഒരുമിച്ചുകൈകോര്‍ക്കണം: സോഷ്യല്‍ ഫോറം ടേബിള്‍ ടോക്ക്

സുപ്രിംകോടതി വിധിയ്‌ക്കെരേ പേഴ്‌സനല്‍ ലോ ബോര്‍ഡും പോപുലര്‍ ഫ്രണ്ടും അടക്കമുള്ള എല്ലാവരുടെയും ഹരജികള്‍ തള്ളിയ നടപടി എല്ലാ അര്‍ഥത്തിലുമുള്ള അനീതിയുടെ തനിയാവര്‍ത്തനമാണ്.

Update: 2019-12-12 14:56 GMT

ഖഫ്ജി: ബാബരി മസ്ജിദ് നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍നിന്ന് പുറപ്പെടുവിച്ച വിചിത്രവും അനീതികരവുമായ വിധിയ്‌ക്കെതിരേ ജനാധിപത്യരീതിയില്‍ ഒരുമിച്ചുകൈകോര്‍ത്ത് രംഗത്തിറങ്ങണമെന്ന് സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി 'നീതി തേടുന്ന ബാബരി' വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയ്‌ക്കെരേ പേഴ്‌സനല്‍ ലോ ബോര്‍ഡും പോപുലര്‍ ഫ്രണ്ടും അടക്കമുള്ള എല്ലാവരുടെയും ഹരജികള്‍ തള്ളിയ നടപടി എല്ലാ അര്‍ഥത്തിലുമുള്ള അനീതിയുടെ തനിയാവര്‍ത്തനമാണ്.

തുല്യനീതി പുലരുന്ന സമത്വസുന്ദരമായ രാഷ്ട്രം രൂപപ്പെടുന്ന നല്ലൊരു ഇന്ത്യക്കായി നാം സ്വപ്‌നം കാണണമെന്നും അതിനായി നീതിയുടെ പക്ഷത്തുനില്‍ക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാകണമെന്നും ടേബിള്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഫോറം ഖഫ്ജി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷിഹാബ് വണ്ടൂര്‍, ഹനീഫ കുവ്വപ്പാടി, സൈദലവി വേങ്ങര, സാമൂഹികപ്രവര്‍ത്തകരായ നവാസ് കൊല്ലായി, റഫീഖ് കുറുഞ്ചിലക്കാട്, ഷാമില്‍ നൗഫല്‍, നൗഷാദ്, ജംഷീര്‍ നീര്‍വേലി, അബൂബക്കര്‍ കര്‍ണാടക സംബന്ധിച്ചു. റിയാസ് കൊല്ലായി മോഡറേറ്ററായിരുന്നു. 

Tags:    

Similar News