മിലാന്‍ താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്

സീരി എ ജേതാക്കളായ മിലാനൊപ്പം ഒരു സീസണ്‍ കൂടെ കളിക്കണമെന്നാണ് ഇബ്രായുടെ ആഗ്രഹം.

Update: 2022-05-25 15:28 GMT


മിലാന്‍: എസി മിലാന്റെ സ്വീഡിഷ് താരം സള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ഒമ്പത് മാസത്തെ വിശ്രമം ആണ് ഇബ്രായ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 40കാരനായ താരത്തിന്റെ മിലാനുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.എന്നാല്‍ സീരി എ ജേതാക്കളായ മിലാനൊപ്പം ഒരു സീസണ്‍ കൂടെ കളിക്കണമെന്നാണ് ഇബ്രായുടെ ആഗ്രഹം.




Tags:    

Similar News