സിദാന്റെ മകന്‍ തിയോ റയല്‍ മാഡ്രിഡ്‌ സീനിയര്‍ ടീമില്‍

18 കാരനായ തിയോ സിദാനെ ഇന്ന്‌ നടന്ന പരിശീലന സെഷനില്‍ ഉള്‍പ്പെടുത്തി.

Update: 2021-02-17 17:18 GMT



മാഡ്രിഡ്‌: റയല്‍ മാഡ്രിഡ്‌ കോച്ചും മുന്‍ ഫ്രഞ്ച്‌ താരവുമായ സിനദിന്‍ സിദാന്റെ മകന്‍ തിയോ സിദാന്‍ റയല്‍ മാഡ്രിഡ്‌ ഫസ്റ്റ്‌ ക്ലാസ്സ്‌ ടീമിനൊപ്പം. യൂത്ത്‌ ടീമിലുണ്ടായിരുന്ന 18 കാരനായ തിയോ സിദാനെ ഇന്ന്‌ നടന്ന പരിശീലന സെഷനില്‍ കോച്ചും പിതാവുമായ സിദാന്‍ ഉള്‍പ്പെടുത്തി. നിലവില്‍ നിരവധി താരങ്ങളാണ്‌ റയല്‍ മാഡ്രിഡില്‍ പരിക്കിന്റെ പിടിയിലുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ തിയോയെ ടീമില്‍ ഉള്‍ക്കൊള്ളിച്ചത്‌. സിദാന്റെ മൂന്നാമത്തെ മകനാണ്‌ തിയോ. ഗോള്‍ കീപ്പറായ ലൂക്കാ, മിഡ്‌ഫീല്‍ഡറായ എല്‍ദോ എന്നിവരും നേരത്തെ റയലിന്റെ യൂത്ത്‌ ടീമിനായി കളിച്ചിരുന്നു. കളി മികവ്‌ കൊണ്ട്‌ ഭാവി സിദാന്‍ എന്നാണ്‌ തിയോ അറിയപ്പെടുന്നത്‌.



Tags:    

Similar News