അമൃത്സര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്തരിച്ചു. യുവ പ്രതിരോധ താരം രവീന്ദര്‍ സിങാണ് മരിച്ചത്. 25 വയസ്സുള്ള താരം പഞ്ചാബിലെ ഒരു പ്രാദേശിക ലീഗ് മല്‍സരത്തിനിടെയാണ് മരിച്ചത്. മല്‍സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മൈതാനത്ത് വീഴുകയായിരുന്നു. നാംധാരി എഫ്‌സിക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. താരത്തിന്റെ മരണത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗും നാംധാരി എഫ്‌സിയും അനുശോചനം രേഖപ്പെടുത്തി.