സ്‌പെയിന്‍ താരം സാവി അലോണ്‍സോ ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസ്യാ കോച്ചാവും
39കാരനായ സാവി നിലവില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡിന്റെ ബീ ടീം കോച്ചാണ്.
ബെര്‍ലിന്‍: മുന്‍ സ്പാനിഷ് സൂപ്പര്‍താരമായ സാവി അലോണ്‍സോ ജര്‍മ്മനിയിലെ പ്രമുഖ ക്ലബ്ബായ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചിന്റെ കോച്ചാവും. നിലവിലെ കോച്ച് മാര്‍ക്കോ റോസ് ബൊറൂസ്യാ ഡോര്‍ട്ട്മുണ്ടിന്റെ ചുമതലയേറ്റതിനെ തുടര്‍ന്നാണ് സാവിക്ക് അവസരം ലഭിച്ചത്. 39കാരനായ സാവി നിലവില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡിന്റെ ബീ ടീം കോച്ചാണ്. ജൂണ്‍ മാസത്തിലാണ് സാവി പുതിയ ക്ലബ്ബിന്റെ ചുമതയേല്‍ക്കുക. മുമ്പ് റയലിന്റെ യൂത്ത് ടീമിനെയും സാവി പരിശീലിപ്പിച്ചിരുന്നു. ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച സാവി 2017ലാണ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്.