2030 ലോകകപ്പ് വേദിയ്ക്കായി ഉക്രെയ്‌നും

ഈജിപ്ത്, ഗ്രീസ്, സൗദി അറേബ്യ എന്നിവരും സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഫിഫയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Update: 2022-10-05 16:38 GMT

മാഡ്രിഡ്: 2030 ഫിഫാ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം ഉക്രെയ്‌നും. ആതിഥേയത്വത്തിനായി ഉക്രെയ്‌നും കൂടെയുണ്ടാവുമെന്ന് സ്പാനിഷ്-പോര്‍ച്ചുഗ്രീസ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ അറിയിച്ചു. 2021ലാണ് സ്‌പെയിനും പോര്‍ച്ചുഗലും ആതിഥേയത്വത്തിന് അവകാശ വാദം ഉന്നയിച്ചത്.ഇവര്‍ക്കൊപ്പം വേദിലഭിക്കാനാണ് ഉക്രെയ്‌നും രംഗത്തുള്ളത്. ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ, ചിലി എന്നിവരും ഈജിപ്ത്, ഗ്രീസ്, സൗദി അറേബ്യ എന്നിവരും സംയുക്തമായി 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഫിഫയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.




Tags:    

Similar News