ക്ലോസ്സെ ഇനി ബയേണ്‍ പരിശീലകന്‍

Update: 2020-05-08 06:32 GMT

ബെര്‍ലിന്‍: ജര്‍മനിയുടെ ഇതിഹാസതാരം മിറോസ്ലേവ് ക്ലോസ്സെ ഇനി ബയേണ്‍ മ്യൂണിക്ക് സഹപരിശീലകന്‍. കോച്ച് ഹാന്‍സി ഫല്‍ക്കിന്റെ സഹ പരിശീലകനായാണ് ക്ലോസ്സെ പ്രവര്‍ത്തിക്കുക. ഒരുവര്‍ഷത്തേക്കാണ് ക്ലോസ്സെയുടെ കരാര്‍. നിലവില്‍ ബയേണിന്റെ അണ്ടര്‍ 17 ടീമിന്റെ കോച്ചായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ ക്ലോസ്സെ നാല് ലോകകപ്പുകളില്‍ ഗോളടിച്ച ഇതിഹാസതാരങ്ങളായ പെലെയ്ക്കും ഉവെ സീലര്‍ക്കും ഒപ്പമാണ്.

2007 മുതല്‍ 2011 വരെ ജര്‍മനിക്ക് വേണ്ടി കളിച്ച ക്ലോസ്സെ 2016ലാണ് ഫുട്ബോളില്‍നിന്ന് വിരമിച്ചത്. ജര്‍മനിയുടെ ദേശീയ ടീമിന്റെ പരിശീലനസംഘത്തിലെ ഒരാളാണ് ക്ലോസ്സെ. 41 കാരനായ ക്ലോസ്സെയുടെ പ്രകടനത്തിന്റെ ചുവടുപിടിച്ചായിരുന്നു 2014 ല്‍ ജര്‍മനി ലോകകപ്പ് നേടിയത്. 137 മല്‍സരങ്ങളില്‍നിന്ന് 71 ഗോളുകളാണ് ക്ലോസ്സെ ജര്‍മനിക്കായി നേടിയത്. ബയേണ്‍ താരമായിരുന്ന ക്ലോസ്സെ 150 മല്‍സരങ്ങളില്‍നിന്ന് 53 ഗോളുകളും ക്ലബ്ബിനായി നേടിയിട്ടുണ്ട്. വിരമിക്കുന്നതിന് മുമ്പ് ക്ലോസ്സെ ലാസിയോ ക്ലബ്ബിന് വേണ്ടിയും കളിച്ചിരുന്നു. 

Tags:    

Similar News