ഇറ്റലിക്കും ജര്‍മ്മനിക്കും ജയം; ഉക്രെയ്‌ന് സമനില

പോളണ്ടിന്റെ അടുത്ത മല്‍സരം ഇംഗ്ലണ്ടിനെതിരേയാണ്.

Update: 2021-03-29 06:01 GMT


ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ വമ്പന്‍മാരായ ജര്‍മ്മനിക്കും ഇറ്റലിക്കും ജയം. റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജര്‍മ്മനി തോല്‍പ്പിച്ചത്. 16ാം മിനിറ്റില്‍ ഗ്നബറിയുടെ ഗോളിലാണ് ജര്‍മ്മനി രക്ഷപ്പെട്ടത്. ബല്‍ഗേറിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇറ്റലി തോറ്റത്. ബെലോറ്റി, ലൊക്കറ്റെല്ലി എന്നിവരാണ് ഇറ്റലിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഉക്രെയ്‌നെ 1-1 സമനിലയില്‍ പിടിച്ചത് ഫിന്‍ലാന്റാണ്. മറ്റ് മല്‍സരങ്ങളില്‍ കൊസോവയെ സ്വീഡന്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. അന്‍ഡോറയെ എതിരില്ലാത്ത മൂന്ന് ഗോളിന് പോളണ്ട് തോല്‍പ്പിച്ചു. ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. മൂന്നാം ഗോള്‍ കരോള്‍ സ്വിഡറസ്‌കിയുടെ വകയാണ്. പോളണ്ടിന്റെ അടുത്ത മല്‍സരം ഇംഗ്ലണ്ടിനെതിരേയാണ്.




Tags:    

Similar News